ഗോള്‍ഡ് അസ്സെയിംഗ് & ടെസ്റ്റിംഗ് ലബോറട്ടറി കാക്കനാട് എറണാകുളം (GATL)

2003 ‍ല്‍ ബഹു. കേരള ഹൈക്കോടതിയുടെ OP നമ്പര്‍ 2105/1997 അന്യായത്തിലെ വിധിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍, ലീഗല്‍ മെട്രോളജി വകുപ്പിന് കീഴില്‍ ഗോള്‍ഡ് അസ്സെയിംഗ് & ടെസ്റ്റിംഗ് ലബോറട്ടറിക്ക് രൂപം നല്‍കുന്നത്. തിരുവനന്തപുരത്തെ സെന്റ‍ര്‍ ഫോ‍ര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (CESS) ന്റെ സഹകരണത്തോടെയാണ് ഈ സ്ഥാപനം എറണാകുളം കാക്കനാട്ടെ ലീഗ‍ല്‍ മെട്രോളജി സെന്റ‍ട്രല്‍ ലബോറട്ടറിയി‍ല്‍ പ്രവത്തനം ആരംഭിക്കുന്നത്.
സ്വര്‍ണ്ണത്തിന്റേയും മറ്റ് അമൂല്യ ലോഹങ്ങളുടെയും പരിശുദ്ധി (മാറ്റ്) പരിശോധനയി‍ല്‍ ഉപഭോക്തൃ സംതൃപ്തിയും സംരക്ഷണവും ഉറപ്പുവരുത്തുകയാണ് ഈ ലബോറട്ടറിയുടെ പ്രധാന ഉദ്ദേശം. പ്രസ്തുത മാറ്റ് പരിശോധനകളി‍ല്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സേവനത്തിന്റെ ഗുണവും വിശ്വസ്തതയും ഉറപ്പു വരുത്തുന്നതിനായി സൂക്ഷമവും കൃത്യവുമായ പരിശോധന റിപ്പോര്‍ട്ടുക‍ള്‍ ലബോറട്ടറി ഉറപ്പു നല്‍കുന്നു. ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉതകുന്നതോടൊപ്പം ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങളായ NABL, ISO തുടങ്ങിയവയുടെ സവിശേഷ നിബന്ധനകള്‍ക്ക് അനുസൃതമായതുമായ സമീപനങ്ങളാണ് ലബോറട്ടറി പിന്‍തുടരുന്നത്.

ലബോറട്ടറി നിലവില്‍ നല്‍കുന്ന സേവനങ്ങ‍ള്‍

  • സ്വര്‍ണ്ണാഭരണങ്ങളിലെയും, ഉരുപ്പിടികളിലെയും സ്വര്‍ണ്ണത്തിന്റെ മാറ്റ്.(Gold Assaying)
  • സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് ഉപയോക്താക്കള്‍ക്കും അധികാരികള്‍ക്കും പരിശോധന റിപ്പോര്‍ട്ട് നല്‍കുക.

ലീഗല്‍ മെട്രോളജി വകുപ്പിന്റെ നിയന്ത്രണത്തി‍ല്‍ ഇത്തരം സേവനം നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണ് ഈ ലബോറട്ടറി. ഈ ലബോറട്ടറിയെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തി‍ല്‍ ഒരു ‘Appropriate’ ലാബ് എന്ന തലത്തിലേക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ആയതിന്റെ പ്രവര്‍ത്തനങ്ങ‍ള്‍ തു‍ട‍ര്‍ന്നു വരുന്നു.

ലബോറട്ടറിയുടെ മേല്‍വിലാസം

ഗോള്‍ഡ് അസ്സെയിംഗ് & ടെസ്റ്റിംഗ് ലബോറട്ടറി,
ലീഗല്‍ മെട്രോളജി ഭവന്‍,
കാക്കനാട്, എറണാകുളം – 682 030